സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയില്‍ ഒരുമരണം. ഇരിങ്ങാലക്കുടയില്‍ ശുചിമുറിയുടെ ചുമര് ഇടിഞ്ഞ വീണ് യുവാവ് മരിച്ചു. കോഴിക്കോട് നാദാപുരത്ത് വീടും പേരാമ്പ്രയില്‍ കെട്ടിടവും തകര്‍ന്നു വീണു. ഇരുവഞ്ഞി പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 133 അടിയായി ഉയര്‍ന്നു. ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.
സംസ്ഥാനത്ത് ശക്തമായ മഴയില്‍ ഇന്നും വ്യാപകനാശനഷ്ടമാണുണ്ടായത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ കുളിക്കുന്നതിനിടെ ശുചിമുറിയുടെ ചുമര് ഇടിഞ്ഞ് വീണ് യുവാവ് മരിച്ചു. കാറളം സ്വദേശി ബൈജുവാണ് മരിച്ചത്. കോഴിക്കോട് ജില്ലയിലെ മലയോരമേഖലകളില്‍ ശക്തമായ മഴ തുടരുകയാണ്.ഇരവഞ്ഞിപ്പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായി. തീരം കവിഞ്ഞ് ഒഴുകുന്നുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
നാദാപുരം നരിക്കാട്ടിരിയില്‍ ചാത്തുവിന്‍റെ വീട് പൂര്‍ണമായും തകര്‍ന്നു..പേരാംമ്പ്ര അഞ്ചാം പീടികയില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഇന്‍ഡസ്ട്രിയന്‍സിന്‍റെ കെട്ടിടവും തകര്‍ന്നത് . മാവൂരില്‍ റോഡിന്‍റെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് നിര്‍ത്തിയിട്ടിരുന്ന ലോറി താഴ്ചയിലേക്ക് മറിഞ്ഞു. പാലക്കാട് നെല്ലിയാമ്പതിയില്‍ റോഡിലേക്ക് മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. വണ്ടാഴിയില്‍ റോഡുകളില്‍ വെള്ളക്കെട്ടുണ്ടായി കടകളില്‍ വെള്ളം കയറി. മംഗലം ഡാമിന്‍റെ 6 ഷട്ടറുകള്‍ തുറന്നു. വയനാട് കബനി നദിയില്‍ ജിലനിരപ്പ് ഉയര്‍ന്നു. ഇടുക്കി മാങ്കുളം പാമ്പുകയം റോഡില്‍ ചപ്പാത്ത് ഇടിഞ്ഞ് താഴ്ന്നു. ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. കോട്ടയം മുണ്ടക്കയത്ത് ഓടിക്കൊണ്ടിരുന്ന ബസ്സിന് മുകളിലേക്ക് റബ്ബർ മരം ഒടിഞ്ഞുവീണു. യാത്രക്കാർക്ക് ആർക്കും പരുക്കില്ല.