നിലമ്പൂര്‍ ഉപതിര‍ഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ആദ്യ ലീഡ് യുഡിഎഫിന്.  എട്ടുമണിയോടെ ആരംഭിച്ച വോട്ടെണ്ണലില്‍ പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. പിന്നാലെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണിത്തുടങ്ങി. വഴിക്കടവിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ തുടക്കത്തിലെ ലീഡ് ആര്യാടന്‍ ഷൗക്കത്ത് നിലനിര്‍ത്തുകയാണ്.

വഴിക്കടവിലെ 14 ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് ആദ്യ റൗണ്ടില്‍ ലീഡ് 419 വോട്ടിന്‍രെ ലീഡ്. ഷൗക്കത്ത്- 3,614, സ്വരാജ്- 3,195, അന്‍വര്‍– 1588, മോഹന്‍ ജോര്‍ജ്– 401.

രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ തുടങ്ങി. വഴിക്കടവില്‍ മികച്ച ലീഡ് നേടുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 35 വോട്ട് ഭൂരിപക്ഷം ലഭിച്ചയിടമാണ് വഴിക്കടവ്.  ആദ്യ ലീഡ്  ഷൗക്കത്തിന് ലഭിച്ചതിന് പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവും ആരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് കൊടി ഉയര്‍ത്തിയാണ് ലീഗിന്‍റെ ആഹ്ലാദ പ്രകടനം.

263 ബൂത്തുകളില്‍ 19 റൗണ്ട് വോട്ടുകളാണ് എണ്ണുന്നത്. നാലു ടേബിളുകളിലായി പോസ്റ്റല്‍ വോട്ടെണ്ണല്‍ ക്രമീകരിച്ചു. അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റും എണ്ണും. ചുങ്കത്തറ മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. പത്തുമണിയോടെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ഉറച്ച വിജയ പ്രതീക്ഷയിലാണ് യുഎഡിഎഫും എല്‍ഡിഎഫും. ക്രോസ് വോട്ട് നടന്നിട്ടുണ്ടെങ്കിലും താന്‍ ജയിക്കുമെന്ന് പി.വി. അന്‍വറും പറയുന്നു. 

ENGLISH SUMMARY:

Get the latest from Nilambur by-election vote counting: UDF candidate Aryadan Shoukath secures an early lead as postal and EVM votes are tallied. Follow live updates.