valpara-gil-found

വാല്‍പ്പാറയില്‍ പുലി കൊണ്ടുപോയ നാല് വയസുകാരിയുടെ മൃതദേഹം സമീപത്തെ തേയിലത്തോട്ടത്തില്‍ നിന്ന് കിട്ടി.  ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ രോഷ്നിയാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു ആക്രമണം. പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട എസ്റ്റേറ്റിലെ തൊഴിലാളികൾ പിറകെ ഓടിയെങ്കിലും കണ്ടെത്താനായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുടുംബത്തോടെ ജാർഖണ്ഡിൽ നിന്നും ജോലിക്കായി വാൽപ്പാറയിലെത്തിയത്. 

ENGLISH SUMMARY:

The body of 4.5-year-old Roshni, snatched by a leopard in Valparai, Tamil Nadu, has been recovered from a nearby tea estate. Roshni, daughter of Manoj Kunda from Jharkhand, was attacked while playing near her home yesterday.