നടന്‍ ജഗതി ശ്രീകുമാറുമായുള്ള അപ്രതീക്ഷിത കൂടിക്കാഴ്ച പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്ത് അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിനെ പങ്കെടുക്കാന്‍ പോകവേയാണ് ജഗതിയെ പിണറായി വിജയന്‍ കണ്ടത്. ആ ഹൃദ്യനിമിഷം ഫേസ്ബുക്കിലൂടെ പങ്കുവക്കുകയും ചെയ്തു.
'ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു,' ജഗതിയെ പുണര്‍ന്നുകൊണ്ടുള്ള ചിത്രം പങ്കുവച്ചുകൊണ്ട് പിണറായി വിജയന്‍ കുറിച്ചു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലപ്പുറത്ത് വച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജഗതി ശ്രീകുമാര്‍ അടുത്തിടെ പൊതുവേദികളില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിരുന്നു. സിബിഐ 5; ദി ബ്രെയിന്‍ ഉള്‍പ്പെടെയുള്ള ചില ചിത്രങ്ങളിലും ജഗതി അഭിനയിച്ചിരുന്നു.
ജഗതി ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന വല എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഗഗനചാരിക്ക് ശേഷം അരുണ്‍ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബേസില്‍ ജോസഫ്, ഗോകുല്‍ സുരേഷ്, വിനീത് ശ്രീനിവാസന്‍, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.