തമിഴ്നാട് വാൽപ്പാറയിൽ നാലര വയസുകാരിയെ പുലി കടിച്ചു കൊണ്ടുപോയി. ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ രോഷ്നിയെയാണ് പുലി ആക്രമിച്ചത്. നഗരത്തോട് ചേർന്നുള്ള പച്ചമല എസ്റ്റേറ്റിൽ വീടിനു മുന്നിൽ കളിച്ചുകൊണ്ടിരിക്കെ ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു ആക്രമണം. കുട്ടിക്കായുള്ള തിരച്ചിൽ 15 മണിക്കൂര്‍ പിന്നിട്ടും തുടരുകയാണ്. പുലി കുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് കണ്ട എസ്റ്റേറ്റിലെ തൊഴിലാളികൾ പിറകെ ഓടിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഉള്‍ക്കാട്ടിലേക്ക് കുഞ്ഞിനെ കൊണ്ടുപോയെന്നാണ് നിഗമനം. കഴിഞ്ഞ ഞായറാഴ്ചയാണ് മനോജ് കുടുംബത്തോടെ ജാർഖണ്ഡിൽ നിന്നും ജോലിക്കായി വാൽപാറയിലെത്തിയത്.