അഖില്‍ പി.ധര്‍മജനും ശ്രീജിത്ത് മൂത്തേടത്തിനും കേന്ദ്ര സാഹിത്യ അക്കാദമി അംഗീകാരം. റാം C/O ആനന്ദി എന്ന നോവലിലൂടെ അഖില്‍ പി.ധര്‍മജന്‍ യുവ പുരസ്കാരത്തിന് അര്‍ഹനായി. ഒ.ജി. അലീന, വി.രാജീവ്, ശ്രീവ്രിന്ദ നായര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അഖിലിനെ തിരഞ്ഞെടുത്തത്. ഇത്തവണ 23 ഭാഷകളിലെ എഴുത്തുകാര്‍ പുരസ്കാരത്തിന് അര്‍ഹരായി.
പെന്‍ഗ്വിനുകളുടെ വന്‍കരയില്‍ എന്ന നോവലിലൂടെ ശ്രീജിത് മൂത്തേടത്തിന് ബാലസാഹിത്യ പുരസ്കാരം ലഭിച്ചു. ഗ്രേസി ജോസഫ്, പി.കെ.കുശലകുമാരി, രാജീവ് ഗോപാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് ശ്രീജിത്തിനെ തിരഞ്ഞെടുത്തത്. ഇരുവര്‍ക്കും അന്‍പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്കാരം ലഭിക്കും