അഖില്‍ പി ധര്‍മ്മജന്‍ എഴുതിയ റാം C/O ആനന്ദി എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി എഴുത്തുകാര്‍. ബെസ്‌റ്റ് സെല്ലേഴ്സാവുക എന്നതാണോ പുരസ്ക്കാരത്തിൻ്റെയും മാനദണ്ഡം എന്നാണ് എഴുത്തുകാരി ഷബ്ന മറിയം ചോദിക്കുന്നത്.
യുവപുരസ്ക്കാരത്തിൻ്റെ ലിസ്റ്റ് കണ്ട് ഞെട്ടിയെന്നും ട്രെയിൻ യാത്രയ്ക്ക് പറ്റിയ പുസ്തകമെന്ന് എഴുത്തുകാരന്‍ തന്നെ പറഞ്ഞിട്ടും പുരസ്കാരം നല്‍കി. ഇത്തരത്തിലായിരിക്കും ഇനി നമ്മളെ അടയാളപ്പെടുത്തുന്നതെന്നും ശബ്ന പരിഹസിച്ചു. ജനപ്രിയ സിനിമയ്ക്ക് എന്ന പോലെ "ജനപ്രിയ നോവൽ" എന്ന പേരില്‍ വേണമെങ്കില്‍ റാം C/O ആനന്ദിക്ക് അവാര്‍ഡ് നല്‍കാമായിരുന്നു എന്നാണ് കമന്‍റ് ബോക്സില്‍ പലരും പറയുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ഈ അവസരത്തിലെങ്കിലും പറയാതിരിക്കാനാവില്ല. ബെസ്‌റ്റ് സെല്ലേഴ്സാവുക എന്നതാണോ പുരസ്ക്കാരത്തിൻ്റെയും മാനദണ്ഡം. എങ്കിൽ, ഈ പണി നിർത്താമെന്ന് തോന്നുന്നു. സത്യമായും, ആ യുവപുരസ്ക്കാരത്തിൻ്റെ ലിസ്റ്റ് കണ്ട് ഞെട്ടി. കഷ്ട്ടം ! ആര് എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്? ആ പുമ്പ്തകത്തെപ്പറ്റി ഓഥർ തന്നെ ഇൻ്റർവ്യൂവിൽ പറഞ്ഞ് കേട്ടിട്ടുണ്ട്, ഒരു ട്രെയിൻ യാത്രയ്ക്ക് പറ്റിയതെന്ന്. പക്ഷേ അതാണ് നമ്മളെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഹ...ഹ...
നിഷ്പക്ഷരാവുക എന്ന് യുവതയോട് ഭരണകൂടം പറഞ്ഞുകൊണ്ടേയിരിക്കുന്നു. Highly political