മണ്ണാർക്കാട് പനിക്ക് ചികിത്സ തേടിയെത്തിയ 8 വയസുകാരന് കൊടുത്ത ഗുളികയിൽ കമ്പി കഷണം. പെരിമ്പടാരിയിൽ താമസിക്കുന്ന ഹാസിഫ് റാബിയ ദമ്പതികളുടെ മകൻ അഹമ്മദ് റിസ് വി ക്ക് കൊടുത്ത പാരസെറ്റമോൾ ഗുളികയിലാണ് അത്യാവശ്യം വലിപ്പത്തിലുള്ള കമ്പി കഷണം കണ്ടെത്തിയത്.
ഇന്നല രാത്രി കുട്ടിക്ക് പനി കലശലായതിനെ തുടർന്ന് മണ്ണാർക്കാട് നഗരഭയുടെ കീഴിൽ നാരങ്ങപറ്റയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിൽ പോയി ഡോക്ടറെ കാണിച്ചു തുടർന്ന് ഡോക്ടർ എഴുതിയ മരുന്ന് അവിടുന്ന് വാങ്ങി. രാത്രി ഭക്ഷണ ശേഷം കഴിക്കാൻ വേണ്ടി പൊട്ടിച്ചപ്പോഴാണ് ഇത്തരത്തിൽ കമ്പി കണ്ടത്.
ചെറിയ കുട്ടിയായതിനാൽ അര പൊട്ടു ഗുളിക കഴിക്കാനാണ് ഡോക്ടർ നിർദ്ദേശിച്ചിരുന്നത്. മറിച്ച് ഒന്ന് കഴിക്കാൻ പറഞ്ഞിരുന്നെങ്കിൽ ഈ കമ്പി കഷണം കുട്ടിയുടെ വയറിൽ പോയി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരിക്കുകയാണ് കുട്ടിയുടെ മാതാപിതാക്കൾ.