കണ്ണൂരില്‍ തെരുവുനായ്ക്കളുടെ വിളയാട്ടം തുടരുന്നു. ഇന്ന് മാത്രം 16 പേരെയാണ് തെരുവുനായ ആക്രമിച്ചത്. രണ്ട് വയസുള്ള കുട്ടിക്കും ഇന്ന് കടിയേറ്റു.ഇന്നലെ 56 പേരെയും തെരുവുനായ്ക്കള്‍ ആക്രമിച്ചിരുന്നു. പരുക്കേറ്റവരെ കണ്ണൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരെ ആക്രമിച്ച തെരുവുനായ ചത്തെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചതിന് പിന്നാലെയാണ് ഇന്ന് വീണ്ടും ആക്രമണം ഉണ്ടായത്. ഇതോടെ നഗരത്തില്‍ നിന്ന് അഞ്ച് നായ്ക്കളെ കോര്‍പ്പറേഷന്‍ പിടികൂടി. മൂന്ന് തെരുവുനായ്ക്കളെ ചത്തനിലയില്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് കണ്ടെത്തി. തെരുവുനായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു. പ്രഭാത് ജങ്ഷനില്‍ നായയുടെ കടിയേറ്റ സ്ത്രീ കുഴഞ്ഞുവീണു.