akhil-marar-vedan

TOPICS COVERED

ഇ‌ടതുപക്ഷത്തോട് വെല്ലുവിളിയുമായി അഖില്‍ മാരാര്‍. വരാന്‍ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ ദലിതനെ നിര്‍ത്തി മല്‍സരിപ്പിച്ച് ഞങ്ങള്‍ ജയിപ്പിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് അഖില്‍ ചോദിക്കുന്നത്. വേടനെ മല്‍സരിപ്പിക്കണമെന്നും എതിര്‍സ്ഥാനാര്‍ഥിയായി താന്‍ നില്‍ക്കുമെന്നും ജിഞ്ചര്‍ മീഡിയ എന്‍റര്‍ടെയ്മെന്‍റിന് നല്‍കിയ അഭിമുഖത്തില്‍ അഖില്‍ പറഞ്ഞു. 

'വെല്ലുവിളിയാണ്, ഒരു വര്‍ഷം കഴിഞ്ഞാല്‍ നിയമസഭ തിരഞ്ഞെടുപ്പ് വരികയാണ്. സംവരണം നിയമസഭയില്‍ കൊടുക്കുന്നുണ്ട്. സംവരണ സീറ്റിലല്ലാതെ ഒരു ദലിതനെ ജനറല്‍ സീറ്റില്‍ നിര്‍ത്താനുള്ള ധൈര്യം ഇടതുപക്ഷത്തിനുണ്ടോ? വരാന്‍ പോകുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ ജനറല്‍ സീറ്റില്‍ ദലിതനെ നിര്‍ത്തി മല്‍സരിപ്പിച്ച് ഞങ്ങള്‍ ജയിപ്പിക്കുമോ. വേടനെ മല്‍സരിപ്പിച്ചോ, അപ്പുറത്ത് വേണേല്‍ സ്വതന്ത്രനായി ഞാന്‍ മല്‍സരിക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണ വേണ്ട. നമുക്ക് ജാതി ഇല്ലാതാക്കാന്‍ അങ്ങനെയല്ലേ പറ്റൂ. 

ജാതി ഇല്ലാതാവാന്‍ എന്ത് വേണം? താഴ്ന്ന ജാതിയാണെന്ന് തോന്നുന്ന ഒരുവന് തനിക്ക് ജാതിയില്ല എന്ന് തോന്നണമെങ്കില്‍ അവന്‍ ജനറല്‍ കാറ്റഗറിയില്‍ തന്നെ പോയി നില്‍ക്കണം. അവിടെ ജയിക്കുമ്പോഴേ അവന് അഭിമാനമുണ്ടാവുകയുള്ളൂ. അവനെ സമൂഹം സ്വീകരിക്കുമ്പോള്‍ നമുക്ക് അഭിമാനത്തോട് മറ്റ് സംസ്ഥാനങ്ങളോട് പറയാം കേരളത്തില്‍ മനുഷ്യന് ജാതിയില്ല എന്ന്' അഖില്‍ മാരാര്‍ പറഞ്ഞു. 

ENGLISH SUMMARY:

Akhil Marar has thrown a direct challenge to the Left front, asking whether they have the courage to field a Dalit candidate in a general seat and ensure their victory in the upcoming assembly elections.Akhil added that Vedan should be fielded, and he is ready to contest as the opposing candidate.