നീലിമല കയറുന്ന തീർഥാടകര്‍ ( ഫയല്‍ ചിത്രം) മനോരമ
ശബരിമലയിലേക്ക് പമ്പയില്‍ നിന്ന് പരമ്പരാഗത നീലിമലപാത വഴിയുള്ള യാത്ര വിലക്കി. മഴയ്ക്ക് പിന്നാലെ കല്ലുപാകിയ വഴിയില്‍ തീര്‍ഥാടകര്‍ വഴുതി വീഴുന്നതാണ് കാരണം. രണ്ട് വര്‍ഷം മുന്‍പാണ് മൂന്നു കിലോമീറ്ററോളം നീലിമലപാത കേന്ദ്ര സഹായത്തോടെ കല്ല് പാകിയത്.മഴക്കാലത്ത് പായല്‍പിടിക്കുന്നതും ഇലകള്‍ വീണ് അഴുകുന്നതുമാണ് വഴുക്കലിന് കാരണം.നിരന്തര ഉപയോഗത്തില്‍ കല്ലുകള്‍ മിനുസപ്പെടുകയും ചെയ്തു.കഴിഞ്ഞ ദിവസം ഒട്ടേറെ തീര്‍ഥാടകര്‍ക്ക് വീണു പരുക്കേറ്റിരുന്നു. സ്വാമി അയ്യപ്പന്‍ റോഡ് വഴിമാത്രമാണ് ഇപ്പോള്‍ ശബരിമല യാത്ര.