rain

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ആലപ്പുഴ, എറണാകുളം, തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്. തീരത്തുള്ളവരും ജാഗ്രതപാലിക്കണം.  മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ട്. ഗുജറാത്ത് തീരത്തെ ചക്രവാത ചുഴി ന്യൂനമര്‍ദമായി മാറിയേക്കാം എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  

കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍പോകരുത്

മൂന്നുദിവസമായി തുടരുന്ന കനത്ത മഴയിൽ എറണാകുളം ജില്ലയിലെ തീരദേശ മേഖല ദുരിതത്തിൽ. കണ്ണമാലി, ചെറായി, നായരമ്പലം വൈപ്പിൻ കടലോര മേഖലകളിൽ കടലാക്രമണം രൂക്ഷമാണ്. കടലാക്രമണത്തിൽ വീടുകൾ തകർന്നു. നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി ചെളി നിറഞ്ഞ നിലയിലാണ്. ഈ ഭാഗങ്ങളിലെ കടൽഭിത്തി തകർന്ന് ജിയോ ബാഗുകൾ ഒലിച്ചു പോയി. കനത്ത മഴ ഇടവിട്ട് പെയ്യുന്ന മലയോര മേഖലയിൽ രാത്രി അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കൊച്ചി നഗരത്തിൽ തുടരെ മഴ ലഭിക്കുന്നുണ്ടെങ്കിലും റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടാകുന്നില്ലെന്നതും ആശ്വാസകരം. കടലാക്രമണം രൂക്ഷമായ കൊച്ചി കണ്ണമാലിയില്‍ ജനകീയ പ്രതിഷേധം കനക്കുകയാണ്.  ആലപ്പുഴ ജില്ലയിൽ ശക്തമായ മഴ തുടരുന്നു. ഇന്നലെ വൈകുന്നേരം വരെ മാറി നിന്ന മഴ രാത്രിയിൽ കനത്തു ചെയ്തു. കുട്ടനാട്ടിൽ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ് .

ENGLISH SUMMARY:

Rain continues across the state of Kerala today. The India Meteorological Department (IMD) has issued an Orange alert for Kannur and Kasaragod districts, and a Yellow alert for Alappuzha, Ernakulam, Thrissur, Palakkad, Malappuram, Kozhikode, and Wayanad districts. Fishermen are advised not to venture into the sea due to rough conditions, and coastal residents should also remain vigilant. Winds with speeds up to 60 km/h are possible. The IMD also stated that a cyclonic circulation off the Gujarat coast is likely to intensify into a low-pressure area