കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടവുമായി ബന്ധപ്പെട്ട്, എൽസ 3യിലെ അഞ്ച് ജീവനക്കാരുടെ പാസ്‌പോർട്ടുകൾ അധികൃതർ പിടിച്ചെടുത്തു. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അപകടത്തിൽപ്പെട്ട കപ്പൽ കമ്പനിയിൽ നിന്ന് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. കപ്പലിലെ കണ്ടെയ്‌നറുകളുടെ വിവരങ്ങൾ ഉടൻ കൈമാറണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് ഇതുമായി ബന്ധപ്പെട്ട് കേസെടുത്തത്. കേസെടുക്കാൻ വൈകിയതിനെ തുടർന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. കപ്പൽ കമ്പനിയെ ഒന്നാം പ്രതിയാക്കിയായിരുന്നു പൊലീസ് കേസെടുത്തത്. നിലവിൽ നാവികരെല്ലാവരും കൊച്ചിയിലാണുള്ളത്.