TOPICS COVERED

നടി കാവ്യ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമാണ്. 75 വയസായിരുന്നു. ചെന്നൈയില്‍വച്ചാണ് അന്ത്യം സംഭവിച്ചത്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്.

കാവ്യ മാധവന്റെ സിനിമയിലേക്കുള്ള പ്രവേശനകാലം മുതല്‍ തന്നെ മകള്‍ക്ക് പൂര്‍ണപിന്തുണയുമായി കൂടെയുണ്ടായിരുന്നു പിതാവ് മാധവന്‍. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്ക്കൊപ്പം നിന്ന് ശക്തമായ പിന്തുണയും സ്നേഹവും നല്‍കിയ വ്യക്തിയാണ് അദ്ദേഹം. പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു. പിതാവിന്റെ മരണത്തില്‍ കടുത്ത ദുഖത്തിലാണ് കാവ്യയും കുടുംബവും. 

ENGLISH SUMMARY:

Actress Kavya Madhavan's father, P. Madhavan, has passed away. He was 75. A native of Pallikkara, Neeleswaram in Kasaragod, he was also the owner of Supriya Textiles. He passed away in Chennai. The funeral will be held later in Kochi.