kasarakod-wall

കാസര്‍കോട് ബേവിഞ്ചയിലെ ദേശീയപാതയില്‍ വീണ്ടും മണ്ണിടിഞ്ഞു. സംരക്ഷണഭിത്തി റോഡിലേയ്ക്ക് ഇടിഞ്ഞുവഴുകയായിരുന്നു. വീണത് ബസ് സ്റ്റോപ്പിന് മുകളിലേയ്ക്കാണ്. ആ സമയത്ത് ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംഭവത്തിന് പിന്നാലെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു. ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. 

മഴയ്ക്ക് ശമനമില്ലാത്തതിനാല്‍ മണ്ണിടിഞ്ഞ ഭാഗത്ത് നിന്ന് വീണ്ടും ചെറിയ തോതില്‍ മണ്ണ് താഴേയ്ക്ക് പതിക്കുന്നുണ്ട്. ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യലും അപകടകരമാണ്. നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പലയിടങ്ങളിലും വിളളല്‍ കണ്ടെത്തി. അതിനാല്‍ മണ്ണ് നീക്കം ചെയ്യല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. വലിയ അപകടമാണ് തലനാരിഴയ്ക്ക് വഴിമാറിയത്. 

ENGLISH SUMMARY:

Landslide Hits Kasaragod National Highway Again; Traffic Completely Halted