കൊല്ലം ആലത്തറയില്‍ ദേശീയപാതയുടെ ഭാഗമായുള്ള സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നത് നാലുദിവസം കൊണ്ടു ഗതാഗത യോഗ്യമാക്കുമെന്ന വാഗ്ദാനം നടന്നില്ല. നാട്ടുകാരുടെ പ്രതിഷേധം കനത്തതോടെ വാഹനങ്ങള്‍ നിയന്ത്രണത്തോടെ കടത്തിവിടുന്നു. കനത്തമഴയാണ് നിര്‍മാണത്തിനു തടസമെന്നു നിര്‍മാണകമ്പനി.
വ്യാഴാഴ്ചയാണ് സര്‍വീസ് റോഡ് ഇടിഞ്ഞു താഴ്ന്നത്. രണ്ടാള്‍ പൊക്കത്തിലുള്ള ഗര്‍ത്തം ആലത്തറ ജംഗ്ഷനില്‍ രൂപപ്പെടുകയായിരുന്നു. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന ഇവിടെ വലിയ അപകടത്തില്‍ നിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. പ്രതിഷേധം കനത്തതോടെ നിര്‍മാണ കമ്പനി നാലു ദിവസത്തിനുള്ളില്‍ പണി തീര്‍ത്ത് ഗതാതഗയോഗ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ നിര്‍മാണം ഇപ്പോഴും തുടരുകയാണ്.
ഇപ്പോള്‍ എന്നു നിര്‍മാണപ്രവര്‍ത്തനം പൂര്‍ത്തിയാകുമെന്നു കമ്പനി പറയുന്നില്ല. മഴയായതുകൊണ്ടാണ് കാലതാമസം നേരിടുന്നതെന്നും ഉടന്‍ പൂര്‍ത്തിയാക്കുമെന്നാണ് മറുപടി