TOPICS COVERED

ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ ലഹരിക്കേസില്‍ ഉള്‍പ്പെടുത്തിയ പ്രതിയും ഷിലയുടെ മരുമകളുടെ സഹോദരിയുമായ ലിവിയ നല്‍കി മൊഴി തെറ്റെന്ന് ഷീല സണ്ണി. മരുമകളെ രക്ഷിക്കാനായിരിക്കാം ലിവിയ ഇത്തരമൊരു മൊഴി നല്‍കിയത്. ലിവിയയുടെ ജീവിതരീതി കണ്ട് സംശയം ഉണ്ടായിരുന്നെന്നും എന്നാല്‍ ആരോടും പറഞ്ഞ് നടന്നിട്ടില്ലെന്നും ഷീല പറയുന്നു.

ലിവിയയുടെ മൊഴില്‍ പറഞ്ഞതുപോലെ പ്രതിയെക്കുറിച്ച് പറയുന്ന വോയിസ് മെസേജ് അയച്ചിട്ടില്ല. വീട്ടില്‍ പുതിയ ഫര്‍ണിച്ചറുകള്‍ കണ്ടപ്പോള്‍ മരുമോളുടെ അമ്മയോട്  ഇത് എവിടെ നിന്നാണെന്ന് ചോദിച്ചിരുന്നു. വെറെയൊന്നും ചോദിച്ചിട്ടില്ല. ഞാനും എന്‍റെ മകളും തമ്മില്‍ ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. മരുമകളെക്കുറിച്ച് സംശയം ഉന്നയിച്ചതിന് ശേഷം മകന്‍ തങ്ങളെ ബന്ധപ്പെടാറില്ല. ഒരിക്കല്‍ മെസേജ് അയച്ചിരുന്നു. അന്ന് കേസ് നടക്കുന്ന സമയം ആയതിനാല്‍ ഞാന്‍ ബ്ലോക്ക് ചെയ്തു. 

ബംഗ്ലൂരുവിൽ ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സിന് പഠിക്കുന്ന ലിവിയയ്ക്ക് എങ്ങനെ ഇത്രയും കാശെന്ന ചോദ്യം ഷില ഉന്നയിച്ചിരുന്നു. ലിവിയയ്ക്കെതിരെ സ്വഭാവ ദൂഷ്യം ആരോപിച്ച് ഷീല സണ്ണി മകൻ സംഗീതിന് ശബ്ദസന്ദേശമിട്ടു. മകൻ ഇതു ഭാര്യയെ കേൾപ്പിച്ചു. കുടുംബ ഗ്രൂപ്പിൽ ശബ്ദസന്ദേശം പിന്നാലെ വന്നു. ഇതു കേട്ട ലിവിയയുടെ മനസ്സിൽ പക ജ്വലിച്ചു. അങ്ങനെയാണ് ഷീലയെ ലഹരിക്കേസിൽ കുടുക്കാമെന്ന് തീരുമാനിക്കുന്നത്. ലിവിയയുടെ ഐഡിയ സുഹൃത്ത് തൃപ്പൂണിത്തുറ സ്വദേശി നാരായണദാസുമായി പങ്കുവച്ചു. ആഫ്രിക്കക്കാരന് പതിനായിരം രൂപ നൽകി രണ്ടു പായ്ക്കറ്റ് ലഹരി സ്‌റ്റാംപ് വാങ്ങി. എന്നാല്‍ ഇത് ഒറിജിനല്‍ ആയിരുന്നില്ല എന്നാണ് ലിവിയയുടെ മൊഴി.

ENGLISH SUMMARY:

Sheela Sunny, a beauty parlour owner from Chalakudy, has responded to allegations linking her to a drug case. She claims that the statement given by Livia — an accused in the case and the sister of Sheela's daughter-in-law — is false. Sheela suspects Livia might have made the statement to protect her sister. Although Sheela had doubts about Livia’s lifestyle, she says she never discussed it with anyone before.