school

TOPICS COVERED

സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളിലും പുതിയ ടൈംടേബിള്‍ നാളെ മുതല്‍ നിലവില്‍ വരും. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാണ് സ്കൂള്‍ സമയം. സമസ്തയുടെ പരസ്യമായ എതിര്‍പ്പുയര്‍ന്നെങ്കിലും തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത് രാഷ്ട്രീയ ചോദ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.

എട്ടു മുതല്‍ 10 വരെ ക്ളാസുകളില്‍ വെള്ളിയാഴ്ച ഒഴികെയാണ് സമയമാറ്റം നിലവില്‍വരുന്നത്. രാവിലെ 9.45 ന് ക്ളാസുതുടങ്ങും 12.45 വരെ നാലു പീരീഡുകളുണ്ടാവും. 1.45 വരെയുള്ള ഉച്ച ഭക്ഷണ ഇടവേളക്കുശേഷം 4.15 വരെ നാലു പീരീഡുകളും ക്രമീകരിച്ചിരിക്കുന്നു, രാവിലെ 10 മിനിറ്റും ഉച്ചതിരിഞ്ഞ് 5 മിനിറ്റും ഇടവേള നല്‍കും.  220 പ്രവൃത്തിദിവസങ്ങളും 1100 പഠന മണിക്കൂറുകളുമാണ് ഇനിമുതല്‍ ഉണ്ടാകുക. ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം കാരണമാണ് ഈ മാറ്റമെന്നാണ് സര്‍ക്കാര്‍ നിലപാട്. എതിര്‍പ്പുമായി രംഗത്തെത്തിയത് സമസ്തയാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്ള വേദിയില്‍തന്നെ അത് പറയുകയും ചെയ്തു.

മുഖ്യമന്ത്രി അതു കേട്ടിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ വാക്കുകള്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തെ കുറിച്ചായിരുന്നു.  പിറ്റെദിവസം തന്നെ വിദ്യാഭ്യാസ മന്ത്രി കടുംപിടുത്തമില്ലെന്ന് പറഞ്ഞുവെച്ചു. എങ്കിലും സര്‍ക്കാര്‍തീരുമാനം മാറ്റിയില്ല. . നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പടിവാതുക്കലെത്തിയ സാഹചര്യത്തില്‍ സ്കൂള്‍ സമയമാറ്റം സര്‍ക്കാര്‍ പുനപരിശോധിച്ചാല്‍ അത് പ്രീണനമെന്ന് വ്യഖ്യാനിക്കപ്പെടും . സമയമാറ്റവുമായി മുന്നോട്ട് പോയാല്‍ ചിലരെങ്കിലും ഇത്ര കടുംപിടുത്തം വേണോ എന്ന് ചോദിക്കും. സമസ്തയാകട്ടെ പ്രതിപക്ഷം നിലപാട് സ്വീകരിക്കാത്തതിനെ കൂടി വിമര്‍ശിച്ചിരിക്കുകയുമാണ്. 

ENGLISH SUMMARY:

A new timetable for all high schools in the state will be implemented starting tomorrow, with school hours from 9:45 AM to 4:15 PM. The government's decision to proceed despite public opposition from Samastha has raised political questions.