കൊച്ചി ചെല്ലാനത്ത് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് തെറിച്ചുവീണ് പതിനാറുകാരന് ദാരുണാന്ത്യം. ഫിഷര്‍മാന്‍ നഗറില്‍ മാര്‍ട്ടിന്‍ സുമോദിന്‍റെ മകന്‍ പവനാണ് മരിച്ചത്. ആലുവ ചെല്ലാനം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഫോര്‍സ്റ്റാര്‍ ബസില്‍ ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു അപകടം. മാലേപ്പടിക്ക് മുന്‍പുള്ള സ്റ്റോപ്പില്‍ നിന്ന് ബസില്‍ കയറിയ പവന്‍ പുറകിലെ വാതില്‍പടിയില്‍ നില്‍ക്കുന്നതിനിടെയാണ് പുറത്തേക്ക് തെറിച്ചുവീണത്.
ഗുരുതരമായി പരുക്കേറ്റ പവനിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. പവന്‍ ബസില്‍ കയറിയതിന് പിന്നാലെ ഡ്രൈവര്‍ വാതിലടച്ചിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അലക്ഷ്യമായും അപകടം വരുത്തും വിധം വാഹനം ഓടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരെ കണ്ണമാലി പൊലീസ് കേസെടുത്തു.