kanchiyar-girl

TOPICS COVERED

ഇടുക്കിയിലെ കാഞ്ചിയാറില്‍ പതിനാറുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിന്നിലെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ശ്രീപാർവതി മനോവിഷമത്തിലായിരുന്നെന്ന് സൂചനകളുണ്ട്.  ഇതിനെ തുടർന്നാണോ ജീവനൊടുക്കിയതെന്ന് സംശയിക്കുന്നതായും അയൽവാസികള്‍ പറയുന്നു. ഇതു സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇതിനുശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റും.

ENGLISH SUMMARY:

A 16-year-old girl was found hanging in Kanjiyar, Idukki. The deceased has been identified as Sriparvathi, daughter of Udayan from Kakkatukada. The body was found in a room behind the house. Police have started an investigation.