സംസ്ഥാനത്തെ നാല്പതോളം കോളജുകളിൽ സ്ത്രീ സുരക്ഷയിൽ അവബോധം നൽകാൻ ചർച്ചയുമായി സുരേഷ് ഗോപി നായകനായ ജെ എസ് കെ സിനിമയുടെ അണിയറക്കാർ. മലയാള മനോരമ ദിനപത്രവും മനോരമ ഓൺലൈനുമായും സഹകരിച്ചുകൊണ്ടാണ് ചർച്ച നടത്തുന്നത്. വോയ്സ് ഓഫ് ജാനകി എന്ന് പേരിട്ട ചർച്ച തുടങ്ങുന്നതിന്റെ ഫ്ലാഗ് ഓഫ് സുരേഷ് ഗോപി ഇടുക്കി തൊടുപുഴയിൽ നിർവഹിച്ചു. കേരളത്തിലെ 10 ജില്ലകളിലെ കോളജുകളിലാണ് മത്സരം സംഘടിപ്പിക്കുന്നത്. ജാനകിക്ക് പറയാനുള്ളത് കേരളത്തിലെ കോളജുകളിൽ മുഴങ്ങിക്കേൾക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. കാർത്തിക് ക്രീയേഷനുമായി കൈകോർത്ത് കോസ്മോസ് എന്റർടൈൻമെന്റ്സ് ബാനറിൽ ജെ ഫണീന്ദ്രകുമാറാണ് ജാനകി V/S സ്റ്റേറ്റ് ഓഫ് കേരളയെന്ന ചിത്രം നിർമ്മിക്കുന്നത്. പ്രവീൺ നാരായണനാണ് കോർട്ട് റൂം ഡ്രാമയായ ചിത്രത്തിന്റെ സംവിധായാകാൻ. ഈ മാസം 20 ന് ഡ്രീം ബിഗ് ഫിലിംസ് വിവിധ തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കും