കൊടുങ്ങല്ലൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു. ലോകമലേശ്വരം മുരളി വർക്ക് ഷോപ്പിന് പടിഞ്ഞാറുവശം പനാണ്ടി വലയിൽ ബിനേഷിന്റെ ഭാര്യ സുമിയാണ് മരിച്ചത്. 32വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ദേശീയപാത 66 ൽ നെടിയ തളി ശിവക്ഷേത്രത്തിന് സമീപത്തുവച്ചായിരുന്നു അപകടമുണ്ടായത്.
ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിൽ പൂച്ച കുറുകെ ചാടിയാണ് അപകടമുണ്ടായത്. പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം വിട്ടു. തലയ്ക്കു പരിക്കേറ്റ സുമി കൊടുങ്ങല്ലൂർ എ.ആർ. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അവിനാശ്,അമൃതേശ് എന്നിവര്‍ മക്കളാണ്.