kozhikode

TOPICS COVERED

കടല്‍മീന്‍ ഭക്ഷ്യയോഗ്യമാണെന്ന് ബോധ്യപ്പെടുത്താന്‍ കോഴിക്കോട് ബീച്ചില്‍ സൗജന്യ മീന്‍ വിരുന്ന്. കപ്പയും മീന്‍കറിയുമാണ് ഓള്‍ കേരള ഫിഷ് മര്‍ച്ചന്‍റ് അസോസിയേഷന്‍ വിളമ്പിയത്. വന്‍ നിര തന്നെ കപ്പയും മീന്‍കറിയുമടിക്കാന്‍ കടപ്പുറത്തേക്ക് ഒഴുകി. 

മത്തിയായിരുന്നു താരം. എല്ലാവര്‍ക്കും വേണ്ടത് കപ്പയും മത്തിക്കറിയും. ഒപ്പം ചൂരയും തിണ്ടയും സ്റ്റാറായി വിലസി. കടപ്പുറത്തേയ്ക്കൊഴുകിയെത്തിയവരുടെ പാത്രങ്ങളിലങ്ങനെ മീന്‍ വിഭവങ്ങള്‍ നിരന്നതോടെ ആളുകളുടെ വായില്‍ കപ്പലോടി. 

കപ്പല്‍ അപകടത്തെ തുടര്‍ന്ന് നടക്കുന്ന വ്യാജപ്രചരണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ബോധവല്‍ക്കരണത്തിന്‍റെ ഭാഗമായാണ് മീന്‍ വിരുന്ന് സംഘടിപ്പിച്ചത്.  ബീച്ചില്‍ നടക്കാനിറങ്ങിയവരടക്കം പരിപാടി കളറാക്കാന്‍ ഒപ്പം കൂടി.  250 കിലോ മത്സ്യവും 550 കിലോ കപ്പയുമാണ് പാകം ചെയ്തത്

ENGLISH SUMMARY:

To reassure the public about the safety of consuming seafood, the All Kerala Fish Merchants Association organized a free fish feast at Kozhikode Beach. They served tapioca (kappa) and fish curry, drawing a massive crowd to the beachfront, eager to partake in the meal. This initiative aims to dispel fears surrounding seafood consumption, especially after recent marine incidents.