സ്ഥിരം ചിരികളിയുമായി അഭിമുഖങ്ങളില്‍ കണ്ട ഷൈന്‍ ആയിരുന്നില്ലാ അത്, കണ്ണീരോടെ വിങ്ങിപ്പൊട്ടുകയായിരുന്നു പിതാവ് സി.പി. ചാക്കോയുടെ മൃതദേഹത്തിന് മുന്‍പില്‍. തന്‍റെ തിരിച്ചുവരിന്‍റെ അവസാന ഘട്ടില്‍ ചേര്‍ത്ത് നിര്‍ത്താന്‍ പപ്പാ ഇല്ലാ എന്ന നൊമ്പരം ഷൈനിനെ വല്ലാതെ വിങ്ങലുളവാക്കി. ഇടുപ്പെല്ലിന് പരുക്കേറ്റതിനാൽ എണീറ്റിരിക്കാൻ അമ്മ മരിയ കാർമലിന് കഴിയുമായിരുന്നില്ല. സ്ട്രക്ചറിൽ കിടന്നാണ് അമ്മ അവസാനമായി ചാക്കോയെ കണ്ടത്.
അതേ സമയം ഗുരുതരമായി പരുക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഷൈനിന്റെ ഇടതു തോളിനു താഴെ മൂന്ന് പൊട്ടലുണ്ട്. നട്ടെല്ലിനും നേരിയ പൊട്ടലുണ്ട്. . ശസ്ത്രക്രിയയ്ക്കു ശേഷം മൂന്ന് ദിവസത്തിനുള്ളിൽ ആശുപത്രി വിടാമെങ്കിലും ആറാഴ്ചത്തെ വിശ്രമം വേണ്ടിവരും. ഷൈനിന്റെ സഹോദരിമാരായ സുമിയും റിയയും ന്യൂസിലൻഡിൽ നിന്നെത്തിയിട്ടുണ്ട്.