Liberia-flagged container vessel, MSC ELSA 3, tilt of its ship soon after departing Vizhinjam port and 38 miles from Kochi, on Saturday. (ANI Photo)
കേരള തീരത്ത് മുങ്ങിയ ലൈബീരിയന്‍ കപ്പല്‍ എംഎസ്സി എല്‍സ 3യുടെ ഉടമസ്ഥരായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിക്കെതിരെ ഉടന്‍ കേസ് വേണ്ടെന്ന നിലപാടില്‍ കേരളം. മുഖ്യമന്ത്രിയും ഷിപ്പിങ് ഡയറക്ടറുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. കമ്പനി വിഴിഞ്ഞം തുറമുഖവുമായി അടുപ്പമുള്ളവരാണെന്നും ഇന്‍ഷൂറന്‍സ് ക്ലെയിമിന് ശ്രമിക്കാമെന്നുമാണ് തീരുമാനം. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ കുറിപ്പ് മനോരമന്യൂസിന് ലഭിച്ചു.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ചരക്കുകകപ്പലായ എംഎന്‍സി എല്‍സ –3 മേയ് 25ന് അറബിക്കടലില്‍ മുങ്ങിയത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്നറുകളില്‍ 13 എണ്ണത്തില്‍ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പല്‍ പൂര്‍ണമായി മുങ്ങിയതോടെ കണ്ടെയ്നറുകള്‍ സംസ്ഥാനത്തിന്‍റെ തെക്കന്‍ തീരങ്ങളില്‍ പലയിടത്തായി അടിഞ്ഞിരുന്നു. കപ്പലിലുണ്ടായിരുന്നവരെയെല്ലാം സുരക്ഷിതമായി കരയില്‍ എത്തിച്ചിരുന്നു.