കാസര്‍കോട് ജനറല്‍ ആശുപത്രി (ഫയല്‍ ചിത്രം).
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഡോക്ടറില്ലാത്തതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം മുടങ്ങി. ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയതിന് പിന്നാലെ അനസ്തീസ്റ്റ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി.
ആശുപത്രിയിലുണ്ടായിരുന്ന ഒരു സര്‍ജനെ സ്ഥലം മാറ്റിയിരുന്നു, മറ്റൊരാള്‍ അവധിയിലുമാണ്. ഇതാണ് പോസ്റ്റുമോര്‍ട്ടം മുടങ്ങാന്‍ കാരണം. ബന്ധുക്കള്‍ പ്രശ്നമുണ്ടാക്കിയതിനാലാണ് അനസ്തീസ്റ്റ് പോസ്റ്റുമോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയതെന്നാണ് ആശുപത്രിയുടെ വിശദീകരണം. ഫൊറന്‍സിക് സര്‍ജന്റെ ഉപദേശം തേടിയെന്നും സൂപ്രണ്ട് വ്യക്തമാക്കി.