shockdeath-nilambur

നിലമ്പൂരില്‍ പന്നിക്കെണിയില്‍  നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചതില്‍ രാഷ്ട്രീയവിവാദം കത്തുന്നു. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കൊലപാതകമെന്ന് നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. സര്‍ക്കാരിന്റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിനു ഇടയാക്കിയതെന്നും ഷൗക്കത്ത്. ദുഃഖകരമായ സാഹചര്യമെന്നും വിശദമായ അന്വേഷണം നടക്കണമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം.സ്വരാജ് പറഞ്ഞു. സംഭവത്തില്‍ കര്‍ശന നടപടി വേണമെന്നും ഇരു സ്ഥാനാര്‍ഥികളും ആവശ്യപ്പെട്ടു. 

അതേസമയം അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നെന്ന് സി.പി.എം നേതാവ് എ.വിജയരാഘവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി നിലവാരം കുറഞ്ഞ നിലപാടെടുക്കുന്നെന്നും പ്രതിപക്ഷ പ്രതിഷേധത്തിന് വിമര്‍ശനം.

മലപ്പുറം നിലമ്പൂര്‍ വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി ജിത്തുവാണ് മരിച്ചത്. മറ്റു രണ്ട് കുട്ടികള്‍ക്ക് കൂടി ഷോക്കേറ്റു. ഷാനു, യദു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഫുട്ബോള്‍ കളിക്കുശേഷം മടങ്ങുന്നതിനിടെയാണ് ദാരുണമായ അപകടം. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. നിലമ്പൂരില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. സമരക്കാരെ ബലംപ്രയോഗിച്ച് നീക്കാനുള്ള പൊലീസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.

ENGLISH SUMMARY:

Political controversy is intensifying over the death of a student who was electrocuted by a wild boar trap in Nilambur. Aryadan Shoukath, the UDF candidate from Nilambur, called it a "government-sponsored murder," blaming the government’s failure for the incident. LDF candidate M. Swaraj described it as a tragic situation and emphasized the need for a thorough investigation. Both candidates demanded strict action in connection with the incident.