മലപ്പുറം നിലമ്പൂര്‍ വെള്ളക്കട്ടയില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ റോഡ് ഉപരോധിച്ച് യു.ഡി.എഫ് പ്രതിഷേധം. റോഡ് ഉപരോധിക്കുന്നവരെ ബലംപ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമിച്ചതോടെ പൊലീസും പ്രവര്‍ത്തകരുമായി ഉന്തുംതള്ളും. പൊലീസ് വാഹനം തടഞ്ഞ് പ്രവര്‍ത്തകര്‍ . പൊലീസ് സ്റ്റേഷനിലേക്ക് യു.ഡി.എഫ് മാര്‍ച്ച്.
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി ജിത്തുവാണ് മരിച്ചത്. ഷാനു, യദു എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഫുട്ബോള്‍ കളിക്കുശേഷം മടങ്ങുകയായിരുന്ന കുട്ടികള്‍ക്കാണ് ഷോക്കേറ്റത്. സര്‍ക്കാരിന്‍റെ വീഴ്ചയാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയതെന്ന് നിലമ്പൂരിലെ യു.ഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വൈദ്യുതി കെണികള്‍ക്ക് കെഎസ്ഇബി മൗനാനുവാദം നല്‍കിയിട്ടുണ്ട്. ശക്തമായ നടപടിയുണ്ടായില്ലെങ്കില്‍ പ്രക്ഷോഭമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.
ദുഃഖകരമായ സാഹചര്യമെന്നും വിശദമായ അന്വേഷണം നടക്കണമെന്നും നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. അനധികൃത ഫെന്‍സിങ് എന്നാണ് വിവരം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും സ്വരാജ് ആവശ്യപ്പെട്ടു.
അപകടത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനുവേണ്ടിയുള്ള പ്രതിഷേധമാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിനായി നിലവാരം കുറഞ്ഞ നിലപാടെടുക്കുന്നുവെന്നും എ.വിജയരാഘവന്‍.