മുന്നറിയിപ്പില്ലാതെ ഇയർബാക്ക് നയം നടപ്പിലാക്കിയതോടെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ ആയിരത്തിലധികം വിദ്യാർഥികൾ കടുത്ത പ്രതിസന്ധിയിൽ. കോവിഡ്- കാലവർഷകെടുതിയിൽ അധ്യായനദിവസങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് ഒരു വർഷം കൂടി അധികം പഠിക്കേണ്ടി വരുമെന്ന് ആശങ്ക.
2019 സ്കീം വിദ്യാർഥികളാണ് ദുരിതത്തിലായത്. മുന്നറിയിപ്പില്ലാതെ, സർക്കുലറില്ലാതെ ഇയർബാക്ക് നയം നടപ്പിലാക്കുകയായിരുന്നു. കേരള ടെക്‌നികൽ യൂണിവേഴ്സിറ്റിക്കു കീഴിലെ 4000-ലധികം വിദ്യാർഥികളെയാണ് തീരുമാനം ബാധിക്കുക.
കൊറോണയും കാലാവർഷക്കെടുതിയും കാരണം ക്ലാസ്സ് നഷ്ടപ്പെട്ടതും മൂലം 21 ക്രെഡിറ്റ് കിട്ടാത്തവർക്ക് ഇനി ഒരുവർഷം കൂടി അധികം പഠിക്കേണ്ടി വരും. അതും അടുത്ത സ്കീമിലെ വിദ്യാർഥികൾക്കൊപ്പം. പരീക്ഷയെഴുതി ഫലം വരുമ്പോഴേക്ക് പിന്നെയും കാലങ്ങളെടുക്കും. വിദ്യാർഥികൾക്ക് വർഷങ്ങൾ നഷ്ടപ്പെടുന്നതോടെ ഭാവി തന്നെ ത്രാസിലാകുന്ന സ്ഥിതിയാണ്
മഴതകർത്തു പെയ്തു റെഡ് അലർട്ട് പ്രഖ്യാപിച്ച സമയത്തു പോലും കെ.ടി.യു പരീക്ഷകൾ മാറ്റി വെച്ചിരുന്നില്ല. തങ്ങളോട് കാണിക്കുന്നത് ക്രൂരതയാണെന്നും നിലനിൽപ്പ് തന്നെ അപകടത്തിലാണെന്നും വിദ്യാർഥികൾ പറയുന്നുണ്ട്....