ത്യാഗത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും സ്മരണയില്‍ വിശ്വാസികള്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പെരുന്നാള്‍ നമസ്ക്കാരത്തിനായി മസ്ജിദുകളും ഈദ്ഗാഹുകളും ഒരുങ്ങി കഴിഞ്ഞു. അചഞ്ചലമായ വിശ്വാസത്തിന്‍റെ സമര്‍പ്പണത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് ബലിപെരുന്നാള്‍. പ്രവാചകന്‍ ഇബ്രാഹിം , പ്രിയപുത്രന്‍ ഇസ്മായിലിനെ ദൈവ കല്‍പ്പന പ്രകാരം ബലികൊടുക്കാന്‍ സന്നദ്ധനായത്തിന്‍റെ ത്യാഗസ്മരണ. ത്യാഗത്തോടെ വിശ്വാസത്തിലുറച്ച് നില്‍ക്കുന്നവരെ ദൈവം കൈവിടില്ല എന്നതു കൂടിയാണ് ബലിപെരുന്നാളിന്‍റെ സന്ദേശം
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഇന്ന് പ്രത്യേക പാര്‍ഥനകള്‍ നടക്കും. നമസ്കാരത്തിനുശേഷം ഒറ്റയ്ക്കും കൂട്ടമായും ബലികര്‍മ്മങ്ങളില്‍ ഏര്‍പ്പെടും.കുടുബാംഗങ്ങള്‍ തമ്മിലുള്ള ഒത്തു ചേരലിന്‍റയെും സ്നേഹം പങ്കിടലിന്‍റെയും നിമിഷങ്ങളാണ് പിന്നെ. പരസ്പരമുള്ള പങ്കുവെയ്ക്കല്‍ ബലിപെരുന്നാളിന്‍റെ പുണ്യമായി വിശ്വാസികള്‍ കാണുന്നു.