കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ശ്രീജിത്ത് കോടേരിയും എസിപി പ്രദീപ് കണ്ണിപ്പൊയിലും വ്ലോഗറായ വ്യവസായിയില്‍ നിന്ന് ഉപഹാരം കൈപ്പറ്റി. വ്യവസായിയുടെ സ്ഥാപനത്തിലെത്തിയാണ് എസ്എച്ച്ഒ വിലപിടിപ്പുള്ള ഉപഹാരം കൈപ്പറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ വ്യവസായി തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എസ്എച്ച്ഒയുടെ നടപടി പൊലീസ് ആക്ടിന്‍റെ ലംഘനമാണെന്നും നടപടി വേണമെന്നും എസ്എച്ച്ഒയ്ക്കെതിരെ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയില്‍ പറയുന്നു. സംഭവത്തിൽ എസ്എച്ച്ഒയ്ക്കെതിരെ സ്പെഷല്‍ ബ്രാഞ്ച് റിപ്പോർട്ട് നൽകി. എസിപിയായ പ്രദീപ് കണ്ണിപ്പൊയില്‍ യൂണിഫോമിലെത്തിയാണ് ഉപഹാരം വാങ്ങിയത്. ഇതിന്‍റെ ദൃശ്യങ്ങളും വ്യവസായി പങ്കുവച്ചിട്ടുണ്ട്.
ENGLISH SUMMARY:
Kannur Town SHO Sreejith Koderi and ACP Pradeep Kannipoyil are facing a complaint after a video emerged showing them in uniform accepting valuable gifts from a businessman-vlogger. The incident, recorded and shared by the vlogger, is alleged to be a violation of the Police Act, prompting a complaint to the Chief Minister.