നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി.അന്‍വറിന് ചിഹ്നം കത്രിക. 10 സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. നാലുപേര്‍ പത്രിക പിന്‍വലിച്ചു. നാമനിർദേശ പത്രിക പിൻവലിക്കില്ലെന്ന നിലപാടിലാണ് പി വി അൻവർ . നാമനിർദേശപത്രിക പിൻവലിക്കണമെങ്കിൽ താൻ മരിച്ചുവീഴണം എന്നായിരുന്നു പി. വി അൻവറിന്റെ പ്രതികരണം. യുഡിഎഫിന്റെ ഭാഗമാവണമെന്ന് ഇപ്പോഴും ആഗ്രഹിക്കുന്നു. ഇന്നു രാവിലെ 9 വരേയും യുഡിഎഫ് നേതൃത്വം താനുമായി സമവായ ചർച്ച നടത്തിയെന്നും 2026 ൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തനിക്ക് ആഭ്യന്തര, വനം വകുപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പി.വി.അൻവർ പറഞ്ഞു. അതേസമയം, യു ഡി എഫിൽ നിന്ന് ആരാണ് ഇപ്പോഴും ചർച്ച നടത്തുന്നതെന്ന് അൻവർ വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. ആഭ്യന്തര വനം വകുപ്പുകൾ ചോദിച്ച പി വി അൻവറിനെ കെപിസിസി പ്രസിഡന്റ് പരിഹസിക്കുകയും ചെയ്തു.