കോളജുകളിലെ പരിപാടികളില്‍ ദേശവിരുദ്ധ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കാന്‍ നിരീക്ഷണ സമിതിയെ നിയോഗിച്ച ഉത്തരവ് പിന്‍വലിച്ച് കണ്ണൂര്‍ സര്‍വകലാശാല. എസ്എഫ്ഐ നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് തീരുമാനം. തീരുമാനം പിന്‍വലിക്കുന്നതായി വൈസ് ചാന്‍സിലര്‍ സിണ്ടിക്കേറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു. സമരത്തിന്‍റെ വിജയമെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.
ഇന്നലെയാണ് സര്‍വകലാശാല രജിസ്ട്രാര്‍ വിവാദ ഉത്തരവ് പുറത്തിറക്കിയത്. വൈസ് ചാന്‍സിലര്‍ കെ കെ സാജുവിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ഉത്തരവ്. രജിസ്ട്രാര്‍ ഉള്‍പ്പെടുന്ന എഴംഗംങ്ങളുള്ള സമതിയെയായിരുന്നു രൂപീകരിച്ചത്. കോളജ് യൂണിയനുകളുടെ അടക്കം പരിപാടികളില്‍ ദേശവിരുദ്ധ ഉള്ളടക്കം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തുവന്നതോടെയാണ് വിവാദമായത്. സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധപ്രകടനം ഏറ്റുമുട്ടലിലേക്കെത്തി.
വാതിലുകളുടെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. ചില്ലുകൊണ്ട് പ്രവര്‍ത്തകന് മുറിവേറ്റ് രക്തംവാര്‍ന്നു. എന്നിട്ടും പ്രതിഷേധമിരമ്പിയതോടെ സര്‍വകലാശാല എസ്എഫ്ഐയെ കേള്‍ക്കാന്‍ തീരുമാനിച്ചു. പിന്നാലെ ഉത്തരവ് പിന്‍വലിച്ചുവെന്ന് എസ്എഫ്ഐ നേതാക്കള്‍ക്ക് രേഖാമൂലം രജിസ്ട്രാര്‍ ഉറപ്പുനല്‍കി. ഓപറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ദേശവിരുദ്ധത ക്യാംപസുകളിലെ പരിപാടികളില്‍ കടന്നുവരുന്നില്ലെന്ന് ഉറപ്പാക്കുകയായിരുന്നു സര്‍വകലാശാലയുടെ ഉദ്ദേശ്യമെന്നാണ് വി.സി വിശദീകരിച്ചത്.കോളജുകളിലെ പരിപാടികളില്‍ ദേശവിരുദ്ധ ഉള്ളടക്കമുണ്ടോയെന്ന് പരിശോധിക്കാന്‍ നിരീക്ഷണ സമിതിയെ നിയോഗിച്ച ഉത്തരവ് പിന്‍വലിച്ച് കണ്ണൂര്‍ സര്‍വകലാശാല. എസ്എഫ്ഐ നടത്തിയ ശക്തമായ പ്രതിഷേധത്തിന് പിന്നാലെയാണ് തീരുമാനം. തീരുമാനം പിന്‍വലിക്കുന്നതായി വൈസ് ചാന്‍സിലര്‍ സിണ്ടിക്കേറ്റ് യോഗത്തെ അറിയിക്കുകയായിരുന്നു. സമരത്തിന്‍റെ വിജയമെന്ന് എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.
ഇന്നലെയാണ് സര്‍വകലാശാല രജിസ്ട്രാര്‍ വിവാദ ഉത്തരവ് പുറത്തിറക്കിയത്. വൈസ് ചാന്‍സിലര്‍ കെ കെ സാജുവിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു ഉത്തരവ്. രജിസ്ട്രാര്‍ ഉള്‍പ്പെടുന്ന എഴംഗംങ്ങളുള്ള സമതിയെയായിരുന്നു രൂപീകരിച്ചത്. കോളജ് യൂണിയനുകളുടെ അടക്കം പരിപാടികളില്‍ ദേശവിരുദ്ധ ഉള്ളടക്കം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച് എസ്എഫ്ഐ രംഗത്തുവന്നതോടെയാണ് വിവാദമായത്. സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധപ്രകടനം ഏറ്റുമുട്ടലിലേക്കെത്തി.
വാതിലുകളുടെ ചില്ലുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. ചില്ലുകൊണ്ട് പ്രവര്‍ത്തകന് മുറിവേറ്റ് രക്തംവാര്‍ന്നു. എന്നിട്ടും പ്രതിഷേധമിരമ്പിയതോടെ സര്‍വകലാശാല എസ്എഫ്ഐയെ കേള്‍ക്കാന്‍ തീരുമാനിച്ചു. പിന്നാലെ ഉത്തരവ് പിന്‍വലിച്ചുവെന്ന് എസ്എഫ്ഐ നേതാക്കള്‍ക്ക് രേഖാമൂലം രജിസ്ട്രാര്‍ ഉറപ്പുനല്‍കി. ഓപറേഷന്‍ സിന്ദൂറിന്‍റെ പശ്ചാത്തലത്തില്‍ ദേശവിരുദ്ധത ക്യാംപസുകളിലെ പരിപാടികളില്‍ കടന്നുവരുന്നില്ലെന്ന് ഉറപ്പാക്കുകയായിരുന്നു സര്‍വകലാശാലയുടെ ഉദ്ദേശ്യമെന്നാണ് വി.സി വിശദീകരിച്ചത്.