കുമളി തേക്കടി തടാകത്തിൽ കുളിക്കാൻ ഇറങ്ങിയ 17 വയസുകാരനെ കാണാതായി. കുമളി മന്നക്കുടി സ്വദേശി അർജുനെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടു പോകുന്ന കനാലിന്‍റെ ഭാഗത്തായി കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതാണ് അര്‍ജുന്‍. പ്രദേശത്ത് ഫയർഫോഴ്സും പൊലീസും തിരച്ചിൽ നടത്തുകയാണ്.
ഇന്നലെ വൈകിട്ടാണ് അർജുനും സുഹൃത്തുക്കളും ഇവിടെ കുളിക്കാനെത്തിയത്. പിന്നീട് അർജുനെ കാണാതായി. എന്നാൽ ഇക്കാര്യം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ ആരോടും പറയാതെ മറച്ചുവച്ചു എന്നാണ് വിവരം. ഇന്ന് രാവിലെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിനൊടുവിലാണ് അര്‍ജുനെ തടാകത്തില്‍ കുളിക്കാന്‍ പോയതിനു ശേഷമാണ് കാണാതായതെന്ന് സുഹൃത്തുക്കൾ പറയുന്നത്. പിന്നീടാണ് തടാകത്തില്‍ തിരച്ചില്‍ തുടങ്ങിയിരിക്കുന്നത്.