nitin-gadkari

ദേശീയപാത 66 ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാക്കും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. കൂരിയാട് ദേശീയപാത തകര്‍ന്നതില്‍ തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഉറപ്പ് നല്‍കി. പാത സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നായിരുന്നു സംസ്ഥാനത്തിന്‍റെ ആവശ്യം. മന്ത്രി മുഹമ്മദ് റിയാസും കെ.വി.തോമസും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു

ENGLISH SUMMARY:

Union Minister for Road Transport and Highways, Nitin Gadkari, has assured the Chief Minister that National Highway 66 will be completed by December this year. He also gave assurances that further action would be taken regarding the damage to the national highway at Kooriad.