പുതിയ സ്കൂൾ കലണ്ടർ നിലവിൽ വരുമ്പോൾ സമയക്രമം എങ്ങിനെയാകും? അധ്യാപകരും വിദ്യാർഥികളും ആകാംഷയോടെ ഉയർത്തുന്ന ചോദ്യമിതാണ്. നിലവിലെ സർക്കാർ ഉത്തരവനുസരിച്ച് ഓരോ സ്കൂളിലും ഓരോ രീതിയിലാവും ഇത് നടപ്പാകുക.
8, 9, 10 ക്ളാസുകളിലാണ് അധികമായി അരമണിക്കൂർ ക്ളാസുണ്ടാകുക. വെള്ളിയാഴ്ച ഒഴികെ മറ്റു ദിവസങ്ങളിൽ രാവിലെ 15 മിനിറ്റ് ഉച്ചക്ക് ശേഷം 15 മിനിറ്റ് വീതം കൂട്ടാനാണ് തീരുമാനം. അപ്പോൾ 9.45 ന് ക്ളാസ് തുടങ്ങി 4.15 ന് അവസാനിപ്പിക്കുന്ന രീതിയിലാവുമോ ടൈം ടേബിൾ ? ഇത് പ്രായോഗിക പ്രശ്നങ്ങൾ ഉണ്ടാക്കും. എൽ.പി., യു.പി ക്ളാസുകൾ 9.30 ന് തുടങ്ങണം. അപ്പോൾ ബസ് സമയം, സ്കൂൾ അസംബ്ളി , ഉച്ചക്കുള്ള ഇൻ്റർവെൽ ഇതെങ്ങനെ ക്രമീകരിക്കുമെന്ന് വ്യക്തമല്ല. ഹൈസ്കൂൾ ക്ളാസുകൾ നാലുവരെ നീട്ടുന്നത് ഒരു പരിഹാര മാർഗമാണ്. അല്ലെങ്കിൽ യു.പി. , എൽ. പി. 10 മുതൽ നാലുവരെ യാക്കണം. ഗ്രാമീണ - മലയോര മേഖലയിലെ കുട്ടികളുടെ പ്രശ്നങ്ങൾ കണക്കിലെടുക്കുകയും വേണം
വരും ദിവസങ്ങളിൽ ഇക്കാര്യങ്ങളിൽ വിദ്യാഭ്യാസ വകുപ്പ് വ്യക്തത വരുത്തണം അല്ലെങ്കിൽ ഒരോ സ്കൂളിലും പല നേരങ്ങളിൽ ക്ളാസ് തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന സ്ഥിതിയാകും