mvd-kasargod

കാസർകോട് കുമ്പളയിൽ 2023 മുതലുള്ള ഗതാഗത നിയമലംഘന നോട്ടീസുകൾ ഒന്നിച്ച് അയച്ച് മോട്ടോർ വാഹന വകുപ്പ്. പ്രദേശത്തെ മുന്നൂറോളം പേർക്കാണ് നോട്ടീസ് ലഭിച്ചത്. ചിലർക്ക് ഒരു ലക്ഷത്തിന് മുകളിലാണ് പിഴ.

ഒരു ലക്ഷത്തിന് മുകളിൽ വരെ പിഴ. കുമ്പള-ബദിയഡുക്ക റോഡിൽ കുമ്പള ടൗണിനു സമീപത്തു സ്ഥാപിച്ചിരുന്ന ക്യാമറയാണ് ഇവർക്ക് പണി കൊടുത്തത്. 2023ൽ സ്ഥാപിച്ച ക്യാമറയിൽ നിന്ന് അടുത്ത് വരെ ആർക്കും പിഴ ലഭിച്ചിരുന്നില്ല. ക്യാമറ പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമലംഘനം നടത്തിയവർക്ക് പണി കിട്ടി. 2023 മുതലുള്ള മുഴുവൻ പിഴകളും ഒരുമിച്ച് വന്നു.

ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ചെല്ലാൻ, ചുരുങ്ങിയത് 15 ദിവസത്തിനുള്ളിൽ അയക്കണം എന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പറയുന്നത്. 2023ൽ സമാനമായ പരാതിയിൽ കേരള ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് വർഷങ്ങൾ പഴക്കമുള്ള ചെല്ലാനുകൾ ഒരു പ്രദേശത്തെ മുഴുവൻ ആളുകൾക്കും നൽകിയിരിക്കുന്നത്.

ENGLISH SUMMARY:

The Motor Vehicles Department has sent traffic violation notices in bulk from 2023 onwards in Kumbla, Kasaragod. Around 300 people in the area have received notices. Some individuals have fines exceeding one lakh rupees.