rahul-gandhi

കേന്ദ്ര ബജറ്റിനെയും ഇന്ത്യ–യു.എസ് കരാറിനെയും വിമര്‍ശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സമ്പത്തും ഊര്‍ജവും ആയുധമാക്കുന്ന കാലമെന്നും യു.എസിന്റെ അപ്രമാദിത്വം വെല്ലുവിളി നേരിടുന്നുവെന്നും രാഹുല്‍ പറഞ്ഞു. വെല്ലുവിളികള്‍ തിരിച്ചറിയുമ്പോഴും പരിഹാര നടപടികള്‍ ബജറ്റില്‍ ഇല്ല. യു.എസുമായി വ്യാപാര കരാര്‍ ഉണ്ടാക്കിയതില്‍ ഡേറ്റ സംരക്ഷണം ഉറപ്പാക്കിയില്ല. ഊര്‍ജ സുരക്ഷിതത്വത്തില്‍ വീട്ടുവീഴ്ച പാടില്ലായിരുന്നു. എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് യു.എസ് തീരുമാനിക്കുന്ന അവസ്ഥയെന്നും യു.എസുമായി കരാര്‍ ഒപ്പിട്ടത് സമ്മര്‍ദം മൂലമെന്നും രാഹുല്‍ ആരോപിച്ചു 

 

Also Read: വെട്ടിയും തിരുത്തിയും യു.എസ്; വ്യാപാര കരാറില്‍ അപ്ഡേറ്റ്; ഇന്ത്യ അനുകൂലമാകുന്നത് ഇങ്ങനെ

 

യു.എസുമായി വ്യാപാര കരാര്‍ ഉണ്ടാക്കി. ഇന്ത്യാ സഖ്യമാണെങ്കില്‍ ഡേറ്റ സംരക്ഷണം ഉറപ്പാക്കുമായിരുന്നു. കര്‍ഷകരെ സംരക്ഷിക്കുമെന്നും ട്രംപിനോട് പറയുമായിരുന്നു. ഊര്‍ജ സുരക്ഷിതത്വത്തില്‍ വീട്ടുവീഴ്ച പാടില്ലായിരുന്നു. മോദി സര്‍ക്കാര്‍ ‍ഡിജിറ്റല്‍ ട്രേഡില്‍ നിയന്ത്രണം നഷ്ടമാക്കി. യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി തുറന്നുനല്‍കി. പ്രധാനമന്ത്രിക്ക് നാണമില്ലേയെന്നും രാഹുല്‍ ചോദിച്ചു. 

 

എപ്സ്റ്റീന്‍ ഫയല്‍ പരാമര്‍ശിച്ച രാഹുല്‍ ഗാന്ധിയെ ചെയര്‍ തടഞ്ഞു. അജണ്ടയ്ക്കു പുറത്ത് പരാമര്‍ശം വേണ്ട. രാഹുലിന്റെ പരാമര്‍ശം ചട്ടവിരുദ്ധമെന്ന് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തരുതെന്ന് ചെയര്‍. രാഹുലിന്റെ പ്രസംഗത്തിനിടെ പലതവണ ചെയര്‍ ഇടപെട്ടു  .ബജറ്റിനെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ മതി. സഭയില്‍ ഇല്ലാത്തവരെക്കുറിച്ച് പറയരുത്. തെളിവില്ലാതെ ആരോപണമുന്നയിക്കരുതെന്ന് കിരണ്‍ റിജിജു പറഞ്ഞു. 

 

ENGLISH SUMMARY: