കണ്ണൂര്‍ പയ്യന്നൂരില്‍ പ്രവേശനദിവസം എട്ടാം ക്ലാസുകാരനെ സ്കൂള്‍ ബസില്‍ നിന്ന് വലിച്ചിറക്കി അപമാനിച്ചു. ബസ് ഫീസ് കുടിശ്ശികയുണ്ടെന്ന് ആരോപിച്ചാണ് തായിനേരി SABTM ഹൈസ്കൂള്‍ ജീവനക്കാരന്‍ ഇസ്മായില്‍ വിദ്യാര്‍ഥിയെ മറ്റുള്ളവരുടെ മുന്നിലിട്ട് അപമാനിച്ചത്. ഷര്‍ട്ടില്‍ പിടിച്ചുവലിച്ചിറക്കുകയായിരുന്നുവെന്ന് കുട്ടിയും മാനസികമായി പീഡിപ്പിച്ചെന്ന് പിതാവും മനോരമ ന്യൂസിനോട് പറഞ്ഞു. സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ വീഴ്ച സമ്മതിച്ചു.
സന്തോഷത്തോടെ എട്ടാം ക്ലാസിലെ ആദ്യദിവസം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോഴാണ് കുട്ടിയോടുള്ള അതിക്രമം. ബസില്‍ കയറിയ വിദ്യാര്‍ഥിയോട് ഫീസടച്ചില്ലെന്നു പറഞ്ഞ് കോളറില്‍ പിടിച്ച് വലിച്ചിറക്കി. ഓഫീസില്‍ കൊണ്ടുപോയി ക്രൂരമായി പെരുമാറി. അപമാനഭാരത്താല്‍ പതിമൂന്നുകാരന്‍റെ പിഞ്ചുമനസ് പൊട്ടി. കരച്ചിലടക്കി വീട്ടിലെത്തി. മകന്‍ പറഞ്ഞത് കേട്ട് വീട്ടുകാരുടെ ഉള്ളു നൊന്തുനീറി.
സ്കൂള്‍ ജീവനക്കാരനായ ഇസ്മായിലിനെതിരെയാണ് പരാതി. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കുമടക്കം പരാതി കൊടുത്തു. അപമാനിച്ചവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടാണ് പരാതി. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ മറുവശത്ത് ശ്രമം നടക്കുന്നുണ്ടെന്നാണ് കുടുംബം പറയുന്നത്. കുട്ടിയ്ക്കെതിരായ അതിക്രമത്തില്‍ തായിനേരി SABTM ഹൈസ്കൂളിന്‍റെ വാദം, ഇസ്മായില്‍ മാനേജ്മെന്‍റ് കമ്മിറ്റിയുടെ ആളെന്നും സ്കൂള്‍ ജീവനക്കാരനല്ലെന്നുമാണ്. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്ത തെറ്റാണുണ്ടായതെന്നും കുട്ടി അപമാനിക്കപ്പെട്ടെന്നും ഹെഡ്മാസ്റ്റര്‍ തുറന്നുസമ്മതിച്ചു. നടപടിയുണ്ടാകുമെന്നും മനോരമ ന്യൂസിനോട്