വെള്ളം കയറില്ല എന്നു പ്രഖ്യാപിച്ച് നിർമിച്ച എ സി റോഡിൽ പലയിടത്തും വെള്ളക്കെട്ട്. എ സി റോഡിൽ നിന്ന് കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലേക്ക് പോകുന്ന പല റോഡുകളും ഇപ്പോഴും വെള്ളത്തിൽ മുങ്ങിയ നിലയിൽ തന്നെ. എസി റോഡിൽ നിന്ന് കുട്ടനാട് മിനി സിവിൽ സ്റ്റേഷനിലേക്കും നെല്ല് ഗവേഷണ കേന്ദ്രത്തിലേക്കും പോകുന്ന റോഡും മുങ്ങി. സർക്കാർ ഓഫിസുകളിലും ചമ്പക്കുളം പഞ്ചായത്ത് ഓഫീസിലും വെള്ളം കയറി.
700 കോടിയിൽ അധികം രൂപ മുതൽമുടക്കി വെള്ളം കയറില്ല എന്ന് പ്രഖ്യാപിച്ച് നിർമാണം നടത്തിയതാണ് എ.സി റോഡ്. മഴയെത്തി ആദ്യ ദിനങ്ങളിൽ തന്നെ 24 കിലോമീറ്ററുള്ള റോഡിൽ പലയിടത്തും വെള്ളക്കെട്ടായി . മങ്കൊമ്പ് ബ്ലോക്ക് ജങ്ഷനിലാണ് വലിയ തോതിൽ വെള്ളം നിറഞ്ഞത്. വെള്ളകെട്ടിലൂടെ തന്നെ മന്ത്രിമാരായ വി.ശിവൻകുട്ടിയുടെയും സജി ചെറിയാന്‍റേയും ഓദ്യോഗിക വാഹനങ്ങൾ Ac റോഡിലൂടെ കടന്നു പോയി. റോഡിലെ വെള്ളത്തിൽ വള്ളമിറക്കി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
എസി റോഡിൽ നിന്ന് കുട്ടനാടിന്‍റെ ഉൾപ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലേക്ക് പോകുന്ന ഉപറോഡുകളും വെള്ളത്തിൽ മുങ്ങിയ നിലയിൽ തന്നെയാണ്. ബ്ലോക്ക് ജങ്ഷനിൽ നിന്ന് കുട്ടനാട് സിവിൽ സ്റ്റേഷൻ, നെല്ലു ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള റോഡിൽ വെള്ളം നിറഞിരിക്കുകയാണ്. സബ്ട്രഷറി, ചമ്പക്കുളം പഞ്ചായത്ത് ഓഫീസ്, മൃഗാശുപത്രി എന്നിവിടങ്ങളിലും വെള്ളം കയറി. (ഹോൾഡ്) തോട്ടപ്പള്ളി സ്പിൽവേയിലൂടെ കടലിലേക്ക് ഒഴുക്ക് ശക്തമായതിനാൽ കുട്ടനാട്ടിലെ ജലാശയങ്ങളാലെ ജലനിരപ്പിൽ നേരിയ കുറവുണ്ട്. എന്നാൽ കിഴക്കൻ വെള്ളത്തിൻ്റെ വരവ് ശക്തമായി തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്കം അതേ നിലയിൽ തുടരുന്നു