പാലക്കാട് മാലിന്യം കൊണ്ടുപോയ പഞ്ചായത്തിന്‍റെ ട്രാക്‌ടറില്‍ നിന്നു ചാക്ക് വീണുണ്ടായ അപകടത്തില്‍ ഗര്‍ഭിണിക്ക് ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളെ നഷ്ടമായ സംഭവത്തില്‍ ഇടപെടലുമായി മലമ്പുഴ എം.എല്‍.എ എ.പ്രഭാകരന്‍. കുടുംബത്തിന് നഷ്‌ടപരിഹാരം ലഭ്യമാക്കാന്‍ ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചു. നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയെന്നും ഉടന്‍ തുക നല്‍കാനാകുമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് വിഷയത്തില്‍ ജനപ്രതിനിധികളുടെ ഇടപെടലുണ്ടായിരിക്കുന്നത്.
മുട്ടിക്കുളങ്ങരയില്‍ മാലിന്യം കൊണ്ടുപോയ പുതുപ്പരിയാരം പഞ്ചായത്തിന്‍റെ ട്രാക്‌ടറില്‍നിന്ന് ചാക്കുകെട്ടു വീണാണ് അപകടമുണ്ടായത്. അപകടത്തില്‍ അജീനക്കും കുടുംബത്തിനും നഷ്‌ടമായത് സന്തോഷം നിറഞ്ഞ ജീവിതമാണ്. ചാക്കുകെട്ടില്‍ ബൈക്ക് തട്ടിയുണ്ടായ അപകടം മൂലം അജീനക്ക് മാസം തികയാതെ പ്രസവിക്കേണ്ടി വന്നു. ഇരട്ടക്കുട്ടികളിലൊരാള്‍ മരിച്ചു.
മൂന്നുമാസം ചികില്‍സ നടത്തിയതില്‍ കുടുബത്തിന് 10 ലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ടായി. പഞ്ചായത്തിന്‍റെ വീഴ്‌ചയായിട്ടും നാളിതു വരെയായി നഷ്‍പരിഹാരമായി ഒന്നും നല്‍കിയില്ലെന്ന് കുടുംബം ആരോപിച്ചു. ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും ഉടന്‍ അനുവദിക്കുമെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. സംഭവം വാര്‍ത്തയായതോടെയാണ് പെട്ടെന്നുള്ള ഇടപെടല്‍.