muttikkulangara-woman
  • അപകടമുണ്ടായത് ഫെബ്രുവരി 18ന്
  • അപകടത്തില്‍പ്പെട്ടത് മുട്ടിക്കുളങ്ങര സ്വദേശി അജീനയും ഭര്‍ത്താവ് വിഷ്‌ണുവും
  • നഷ്‌ടപരിഹാരം പോലും നല്‍കാതെ പഞ്ചായത്ത്

പാലക്കാട് മുട്ടിക്കുളങ്ങരയില്‍ മാലിന്യം കൊണ്ടുപോയ പുതുപ്പരിയാരം പഞ്ചായത്തിന്‍റെ ട്രാക്‌ടറില്‍നിന്നു ചാക്കുകെട്ടു വീണുണ്ടായ അപകടത്തില്‍ അജീനക്കും കുടുംബത്തിനും നഷ്‌‌ടമായത് സന്തോഷം നിറഞ്ഞ ജീവിതമാണ്. ചാക്കുകെട്ടില്‍ ബൈക്ക് തട്ടിയുണ്ടായ അപകടം മൂലം അജീനക്ക് മാസം തികയാതെ  പ്രസവിക്കേണ്ടി വന്നു. ഇരട്ടക്കുട്ടികളിലൊരാള്‍ മരിച്ചു. മൂന്നുമാസം ചികില്‍‌സ നടത്തിയതില്‍ കുടുബത്തിനു വന്നത് 10 ലക്ഷത്തോളം രൂപയുടെ ബാധ്യതയുമുണ്ടായി. പഞ്ചായത്തിന്‍റെ വീഴ്‌ചയായിട്ടും നാളിതു വരെയായി നഷ്‍‌‌പരിഹാരമായി ഒന്നും നല്‍കിയില്ല. ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നും ഉടന്‍ അനുവദിക്കുമെന്നുമാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്. 

ENGLISH SUMMARY:

In Palakkad’s Muttikulangara, a waste sack from a panchayat tractor fell on a pregnant woman, leading to a premature delivery. One of the twins died, and the family now faces over ₹10 lakh in medical debt. No compensation has been provided yet.