nafeesa-meeran-new

TOPICS COVERED

  • കബറടക്കം വൈകിട്ട് നാലിന് അടിമാലിയില്‍
  • കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂൾ അധ്യാപികയായിരുന്നു

ഈസ്റ്റേൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാൻ പരേതനായ എം.ഇ. മീരാന്റെ പത്നി നബീസ മീരാൻ (76) അന്തരിച്ചു. കബറടക്കം വൈകിട്ട് നാലിന് അടിമാലി ജൂമാ മസ്ജിദിൽ. അടിമാലി കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂൾ അധ്യാപികയായിരുന്നു നബീസ മീരാന്‍. അടിമാലി ഈസ്റ്റേൺ പബ്ലിക് സ്കൂൾ സ്ഥാപിക്കുന്നതില്‍ നിര്‍ണായകപങ്കുവഹിച്ചു. ഈസ്റ്റേൺ ഗ്രൂപ്പ് സ്ഥാപിക്കുന്നതിൽ എം.ഇ. മീരാനൊപ്പം പ്രവർത്തിച്ചു. മലയോര മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയ ഈസ്റ്റേൺ ഗ്രൂപ്പിന്റെ വളർച്ചയ്ക്ക് പിന്നിലെ ശക്തിയായിരുന്ന നബീസ മേഖലയിലെ സാമൂഹിക സാംസ്കാരിക വികസന പ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 

ഈസ്റ്റേൺ ഗ്രൂപ്പ് ഡയറക്ടറും മീരാൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാനുമായ നവാസ് മീരാൻ മകനാണ്. ഫിറോസ് മീരാൻ (വൈസ് ചെയർമാൻ, മീരാൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്), സോയ, നിസ എന്നിവർ മക്കളാണ്. മരുമക്കൾ : ഷെറിൻ, ഐഷ, സജീത്ത് (ബിസിനസ്), സക്കീർ (ചെയർമാൻ, മെർലിൻ ഇറ്റാലിയ).

ENGLISH SUMMARY:

Nabeesa Meeran, wife of Eastern Group founder late M.E. Meeran and mother of Meeren Group Chairman Navas Meeran, passed away at 76. A key figure in the group’s growth and regional development, she will be laid to rest at Adimali Juma Masjid today at 4 PM.