ശക്തമായ കാറ്റിലും മഴയിലും ഇടുക്കി അടിമാലിയിൽ 500 ലേറേ വാഴകൾ നിലം പതിച്ചു. ആയിരമേക്കാർ സ്വദേശി വർഗീസിന്റെ വിളവെടുപ്പിന് പാകമായ ഏത്തവാഴ കൃഷിയാണ് നശിച്ചത്
ഒരാഴ്ചയായി വീശിയടിച്ച ശക്തമായ കാറ്റും പെയ്തിറങ്ങിയ കനത്ത മഴയുമാണ് കർഷകൻ വർഗീസിന്റെ പ്രതീക്ഷകൾക്ക് വെല്ലുവിളിയായത്. വാഴകൾ നിലം പതിക്കാതിരിക്കാൻ താങ്ങ് നൽകിയിരുന്നെങ്കിലും കാറ്റ് വില്ലനായി. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ
കൃഷിയിറക്കാൻ വലിയ തുക ഇതിനോടകം വായ്പ വാങ്ങിയിട്ടുണ്ട്. ഒടിഞ്ഞുവീണ വാഴക്കുലകൾ വെട്ടി വിപണിയിൽ എത്തിച്ച് നഷ്ടത്തിന്റെ ആഘാതം കുറക്കാനുള്ള ശ്രമത്തിലാണ് വർഗീസ്. ഇനി കൃഷിയിറക്കണമെങ്കിൽ സർക്കാർ സഹായം ഉടൻതന്നെ നൽകണമെന്നാണ് കർഷകന്റെ ആവശ്യം