തിരഞ്ഞെടുപ്പ് ശല്യമാണെന്നും പിരിവ് കാരണം മുറുക്കാന്‍ കടക്കാര്‍ക്കുപോലും ജീവിക്കാന്‍ പറ്റില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ തൃശൂരില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് കാലത്ത് ജനം നേരിടുന്ന പ്രയാസങ്ങളാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി വെട്ടിത്തുറന്ന് പറഞ്ഞത്. എന്തുക്കൊണ്ട് തിരഞ്ഞെടുപ്പകള്‍ ഒന്നിച്ചാക്കണമെന്നതിന്‍റെ വിശദീകരണം കൂടിയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസംഗം. മുന്‍ ഡി.ജി.പി. : ജേക്കബ് തോമസും ഒറ്റത്തിരഞ്ഞെടുപ്പിനെ പിന്തുണച്ച് സംസാരിച്ചു.
ഫുട്ബോള്‍ താരം ഐ.എം.വിജയന്‍ സെമിനാറില്‍ പങ്കെടുത്തെങ്കിലും തിരഞ്ഞെടുപ്പിനെക്കുറിച്ച് പരാമര്‍ശിച്ചതേയില്ല. വിവിധ മേഖലകളില്‍ നിന്ന് ക്ഷണിക്കപ്പെട്ട അതിഥികളെയാണ് സെമിനാറില്‍ പങ്കെടുപ്പിച്ചത്.