retirement-day

കെഎസ്ഇബിയിലെ 122 ലൈന്‍മാന്‍മാരുള്‍പ്പടെ  സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും 12500 ജീവനക്കാര്‍ ഇന്ന് വിരമിക്കുന്നു.  മഴക്കാലത്ത് ഇത്രയും ലൈന്‍മാന്‍മാര്‍ വിരമിക്കുന്നത് KSEB യില്‍ പ്രതിസന്ധിക്ക് വഴിവെച്ചേക്കും.  പിണറായി  സര്‍ക്കാര്‍ ഇടതുപക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാരോട് നീതി പുലര്‍ത്തിയിട്ടില്ലെന്ന് ഇന്ന് വിരമിക്കുന്ന ജോയിന്‍റ് കൗണ്‍സില്‍ നേതാവ്  ജയചന്ദ്രന്‍ കല്ലിംഗല്‍  മനോരമ  ന്യസിനോട് പറഞ്ഞു. 

ഇത്തവണയും മേയ് 31ന് കൂട്ടവിരമിക്കലാണ്. 12500 ജീവനക്കാരാണ് സര്‍ക്കാര്‍ സര്‍വീസിന്‍റെ പിടിയിറങ്ങുന്നത്. ഏറ്റവുമധികം പേര്‍ വിരമിക്കുന്നത് പൊലീസിലാണ് 1100 പേര്‍ . കെഎസ്ഇബിയില്‍ നിന്ന് ഈ മഴക്കാലത്ത്  വിരമിക്കുന്നത്  122 ലൈന്‍മാന്‍മാരുള്‍പ്പടെ  1022 പേരാണ്. 6000 കോടി രൂപയാണ്  ജീവനക്കാര്‍ക്ക് ആനൂകൂല്യം നല്‍കാന്‍ സ്‍ക്കാര്‍ നീക്കിവെയ്ക്കണ്ടത്. എന്നാല്‍ ഇതൊരു ബാധ്യതയായി കാണാനാവില്ലെന്നും തൊഴില്‍ ഉടമയുടെ ചെയ്യേണ്ട കാര്യങ്ങളെന്ന് വിരമിക്കുന്ന ജോയിന്‍റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗല്‍. 

മാതൃക തൊഴിലുടമ  ചെയ്യേണ്ട കാര്യങ്ങള്‍ ജീവനക്കാരോട് പിണറായി സര്‍ക്കാര്‍  ചെയ്തിട്ടില്ലെന്ന് ജയചന്ദ്രന്‍ കല്ലിംഗല്‍. പകരം നിയമനം നടക്കുവരെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇത്രയും ജീവനക്കാരുടെ അഭാവം നിഴലിക്കും . 

ജീവനക്കാരുടെ വിരമിക്കല്‍ കെഎസ്ഇബിയാവം കാര്യമായി ബാധിക്കുക. ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും മുന്‍പ്  മേയ് 31 ജന്‍മദിനമായി ചേര്‍ക്കുന്നതായിരുന്നു പൊതു രീതി. അങ്ങനെയാണ് മേയ് 31ന് ഇത്രയും പേര്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന സാഹചര്യമുണ്ടാവുന്നത്

ENGLISH SUMMARY:

Today marks a significant retirement day for 12,500 government employees in Kerala, including 122 linemen from KSEB (Kerala State Electricity Board). The mass retirement of linemen, especially as the monsoon season approaches, is expected to create a crisis for KSEB. Jayachandran Kallingal, a Joint Council leader retiring today, told Manorama News that the Pinarayi-led LDF government has not treated government employees fairly, despite being a left-wing government