ഫയല്‍ ചിത്രം
ഇന്ന് രാവിലെ പുറപ്പെടേണ്ട ട്രെയിന്‍ നമ്പര്‍ 12076, തിരുവനന്തപുരം–കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് വൈകി ഓടുന്നു. രാവിലെ 5.55ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ 8.45നേ പുറപ്പെടൂ. പെയറിങ് ട്രെയിന്‍ വൈകിയതാണ് പുറപ്പെടാന്‍ വൈകുന്നതിന് കാരണം. ഇന്നലെ രാത്രി 9.30ന് എത്തേണ്ടിയിരുന്ന കോഴിക്കോട്– തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 12075) പുലര്‍ച്ചെ 1.45 നാണ് എത്തിയത്. ഗുരുവായൂര്‍– തിരുവനന്തപുരം ഇൻ്റർസിറ്റിയും 1 മണിക്കൂർ വൈകിയോടുകയാണ്.
അതേസമയം, തിരുവനന്തപുരത്ത് ട്രാക്കില്‍ മരംവീണ് തടസ്സപ്പെട്ട ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. കഴക്കൂട്ടം, കടയ്ക്കാവൂര്‍ എന്നിവിടങ്ങളില്‍ റെയില്‍വേട്രാക്കിലെ തടസ്സംനീക്കിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചിരുന്നു.