Untitled design - 1

TOPICS COVERED

പനി പിടിച്ച് ചികിത്സയിലായിരുന്ന എട്ടുവയസുകാരി മരിച്ചു. കൊല്ലം ജില്ലയിലെ ക്ലാപ്പനയിലാണ് സംഭവം. ക്ലാപ്പന വരവിള പടിക്കൽ കിഴക്കതിൽ അനസിന്റെ മകൾ ഹംസിമ നസ്രിയാണ് (8) മരിച്ചത്.  

പനി പിടിച്ചതോടെ ക്ലാപ്പനയിലെ സ്വകാര്യ ക്ലിനിക്കിൽ നിന്ന് മരുന്നുവാങ്ങി വീട്ടിൽ വിശ്രമത്തിൽ കഴിഞ്ഞിരുന്ന കുട്ടിക്ക് പെട്ടെന്ന് രോഗം മുർച്ഛിക്കുകയായിരുന്നു. കുട്ടിയെ  ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണപ്പെട്ടത്. 

കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം ചെയ്ത ശേഷം ക്ലാപ്പന ജുംഅ മസ്ജിദ് കബർ സ്ഥാനിൽ സംസ്‌കരിച്ചു. നൗഫിയയാണ് മാതാവ്. ക്ലാപ്പന ഷൺമുഖ വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് രണ്ടാം ക്ലാസ് വിജയിച്ച വിദ്യാർത്ഥിനിയായിരുന്നു  ഹംസിമ നസ്രി. 

ENGLISH SUMMARY:

Eight-year-old girl dies of fever in Kollam