vishu-bumper-lottery-2

12 കോടി രൂപ ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ ഒന്നാം സമ്മാനം VD 204266 ടിക്കറ്റിന്.  പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വിറ്റത് പാലക്കാട്ടെ ഏജന്‍റ് ജസ്വന്ത്.  രണ്ടാം സമ്മാനം VA 699731, VB 207068, VC 263289, VD 277650, VE758876, VG 203046. തിരുവനന്തപുരം ഗോര്‍ഖിഭവനിലായിരുന്നു നറുക്കെടുപ്പ്.

40 ലക്ഷത്തിലേറെ ടിക്കറ്റുകളാണ്  വിറ്റത്. മഴ വില്‍പനയെ ബാധിച്ചതായി വ്യപാരികള്‍ മഴ കനത്ത് പെയ്യുന്നത് തുടരുമ്പോള്‍ അവസാന മണിക്കൂറുകളില്‍ വില്‍പന പൊടിപൊടിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി.  45 ലക്ഷം ടിക്കറ്റുകളാണ് പ്രിന്‍റ് ചെയ്തത്. അതില്‍ 43 ലക്ഷത്തോളം ടിക്കറ്റുകള്‍ വിപണിയിലെത്തിയതായി ലോട്ടറി വകുപ്പ് അറിയിച്ചു 

ഇത്തവണയും പാലക്കാടന്‍ ടിക്കറ്റുകള്‍ക്ക് തന്നെയാണ് ഡിമാന്‍ഡ് കൂടുതല്‍. 9 ലക്ഷത്തിലേറെ ടിക്കറ്റുകള്‍ വിറ്റു. തിരുവനന്തപുരവും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. 12 കോടിയുടെ ഒന്നാം സമ്മാനത്തിന് പുറമെ ആറ് പരമ്പകള്‍ക്കും ഓരോ കോടി വീതം രണ്ടാം സമ്മാനവും നല്‍കും. 

ENGLISH SUMMARY:

The first prize of ₹12 crore in the Vishu Bumper Lottery has been awarded to ticket number VD 204266, which was sold in Palakkad. The lucky ticket was sold by local agent Jaswanth. Second prizes go to ticket numbers VA 699731, VB 207068, VC 263289, VD 277650, VE 758876, and VG 203046.