kerala-monsoon-update

സംസ്ഥാനത്ത് നാളെയും മറ്റന്നാളും അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജ് ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ഇടുക്കി,എറണാകുളം,പത്തനംതിട്ട, വയനാട്, കണ്ണൂര്‍, കാസര്‍കോട്  ജില്ലകളിലാണ് മുന്‍കരുതലെന്ന നിലയില്‍ അവധി പ്രഖ്യാപിച്ചത്. ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ റെഡ് അലര്‍ടും മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ടും നിലവിലുണ്ട്. 

മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് മഴയ്ക്കൊപ്പം വീശിയേക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിനും വിലക്കേര്‍പ്പെടുത്തി.

പ്രതീക്ഷിക്കാവുന്ന ആഘാതങ്ങൾ

  •  പ്രധാന റോഡുകളിലെ വെള്ളക്കെട്ട് / വാഹനങ്ങളിലെ കാഴ്ച മങ്ങൽ എന്നിവയ്ക്ക്  സാധ്യതയുള്ളതിനാൽ  ഗതാഗതക്കുരുക്ക് ഉണ്ടാകാം.
  • താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട് / വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത.
  • മരങ്ങൾ കടപുഴകി വീണാൽ വൈദ്യുതി തടസം/അപകടം എന്നിവയിലേക്ക് നയിച്ചേയ്ക്കാം.
  • വീടുകൾക്കും കുടിലുകൾക്കും ഭാഗിക കേടുപാടുകൾക്ക് സാധ്യത.
  • ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും  സാധ്യത.
  • മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും  തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകൾക്കു  നാശമുണ്ടാക്കാനും സാധ്യതയുണ്ട്.

നിർദേശങ്ങൾ

  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക 
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
  • ഗതാഗതം കാര്യക്ഷമമായി നിയന്ത്രിയ്ക്കുക 
  • അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി ആളുകൾ സുരക്ഷിത മേഖലകളിൽ തുടരുക.
ENGLISH SUMMARY:

In view of the extremely heavy rainfall alert for the next two days, educational institutions—including professional colleges—in Idukki, Ernakulam, Pathanamthitta, Wayanad, Kannur, and Kasaragod will remain closed on precautionary grounds. Red alerts are in place for Idukki, Pathanamthitta, Kannur, and Kasaragod, while an orange alert has been issued for other districts.